കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 12/05/2022

കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു,  കോട്ടയം വാകത്താനം സ്വദേശി ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം ജോസഫ് പുതുമന ബേബി (ജോസി -53) ഹൃദയാഘാതം മൂലം  നിര്യാതനായി. കഴിഞ്ഞ 30 വർഷമായി ജോസി ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സെന്റ് ജോർജ് വലിയപള്ളി കുവൈറ്റ് ഇടവകാംഗമാണ്. ഭാര്യ സൂസി ജോസഫ്( ജാബ്രിയ  അറബി സ്കൂൾ അധ്യാപിക)മക്കൾ - ഏബിൾ ജോസഫ് ( വിദ്യാർത്ഥി കാനഡ), മകൾ - റബേക്ക ജോസഫ് ( വിദ്യാർഥിനി ബാംഗ്ലൂരു). 
മൃതദേഹം നാട്ടിൽ കൊണ്ടു പോകുവാനുള്ള നടപടികളാരംഭിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News