ഷിറിൻ അബു ആഖില കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കുവൈത്ത്

  • 12/05/2022

കുവൈത്ത് സിറ്റി: പ്രമുഖ പലസ്ഥീൻ മാധ്യമപ്രവർത്തക ഷിറിൻ അബു ആഖില കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്ത് ശക്തമായി അപലപിച്ചു. ജെനിൻ അഭയാർത്ഥി ക്യാമ്പിന് സമീപം നടന്ന ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റിട്ടുമുണ്ട്. ഹീനമായ കുറ്റകൃത്യം എന്നാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. അധിനിവേശം നടത്തുന്നവരാണ് ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത്.  അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനവും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കും നേരെയുള്ള അതിക്രമവുമാണ് കൊലപാതകമെന്ന് കുവൈത്ത് വ്യക്തമാക്കി. 

പലസ്ഥീൻ സഹോദരന്മാർക്കെതിരെ അധിനിവേശ ശക്തികൾ തുടരുന്ന ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര സമൂഹം രം​ഗത്ത് വരണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. രക്തസാക്ഷിയുടെ കുടുംബത്തോടും സഹോദരരാജ്യമായ പലസ്ഥീനിലെ സർക്കാരിനോടും ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനം അറിയിക്കുക.ാണ്. പരിക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News