പാസ്പോർട്ട് അപേക്ഷ പോർട്ടല്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ഇന്ത്യന്‍ എംബസ്സി.

  • 12/05/2022

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ ഓൺലൈൻ പാസ്‌പോർട്ട് പോർട്ടലില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ മൂന്ന് ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലും സാധാരണ പ്രവർത്തനം പുനരാരംഭിച്ചതായി എംബസ്സി അധികൃതര്‍ അറിയിച്ചു. ടെക്നിക്കൽ പ്രശ്നങ്ങളെ തുടര്‍ന്ന് അപേക്ഷകൾ വൻതോതിൽ കെട്ടിക്കിടക്കുന്നതിനാൽ തുടര്‍ ദിവസങ്ങളിൽ കേന്ദ്രങ്ങളിൽ വൻ തിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതിനിടെ തിരക്ക് കുറയ്ക്കുവാന്‍  മൂന്ന് ബിഎൽഎസ് കേന്ദ്രങ്ങളും അടുത്ത വെള്ളിയാഴ്ച അധിക സമയം പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചു. പാസ്‌പോർട്ട്, പിസിസി, ഇസി സേവനങ്ങൾ മെയ് 13 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ രാത്രി 8:00 വരെ പ്രവർത്തിക്കും, വിസ,അറ്റസ്റ്റേഷൻ സേവനങ്ങൾ വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെ പ്രവർത്തിക്കുമെന്നും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News