കുവൈത്തിൽ മായം കലർന്ന എൻജിൻ ഓയിൽ വിൽപ്പന ന‌ടത്തിയ കട പൂട്ടിച്ചു

  • 12/05/2022

കുവൈത്ത് സിറ്റി: മായം കലർന്ന  ഓയിൽ വിൽപ്പന ന‌ടത്തിയ കടക്കെതിരെ നടപടി സ്വീകരിച്ച് കൊമേഴ്സൽ കൺട്രോൾ ടീം. ജഹ്റ ​ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ അൽ നൈം പ്രദേശത്തെ കടയാണ് മായം കലർന്ന  ഓയിൽ വിൽപ്പന നടത്തിയതിന് പൂട്ടിച്ചത്. കടയിൽ നിന്ന് ഓയിൽ മാറ്റിയതിന് ശേഷം വാഹനങ്ങൾക്ക് സാങ്കേതിക തകരാർ സംഭവിച്ചതായി പഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ വന്നിരുന്നതായി എമർജൻസി ടീം സൂപ്പർവൈസർ അബ്‍ദുള്ള അൽ അജ്മി പറഞ്ഞു.‌‌

ഇതോടെ ഓയിലിന്റെ ഒരു സാമ്പിൾ ശേഖരിച്ച് വ്യവസായ അതോറിറ്റിയുടെ ലബോറട്ടറികളിൽ പരിശോധിക്കുകയായിരുന്നു. മായം കലർത്തിയിട്ടുള്ളതായി ഈ പരിശോധനയിൽ നിന്ന് വ്യക്തമായ സാഹചര്യത്തിലാണ് റെയ്ഡ് നടത്തി കട പൂട്ടിച്ചത്. റിപ്പോർട്ട് തയാറാക്കി കൊമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തുവെന്നും അൽ അജ്മി അറിയിച്ചു. വാണിജ്യ വഞ്ചന നടത്തുന്നവരെയും കൃത്രിമം കാണിക്കുന്നവരെയും പിടികൂടുന്നതിനുള്ള ക്യാമ്പയിൻ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News