ഈ വർഷം ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്തത് ഒരു മില്യണിലധികം ട്രാഫിക്ക് നിയമലംഘനങ്ങൾ

  • 12/05/2022

കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്ദുള്ള ബുഹാസൻ 2022ലെ ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്ത ട്രാഫിക്ക് നിയമലംഘനങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്ലാനിംഗ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ആണ് കണക്കുകൾ തയാറാക്കിയത്. ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ മൊത്തം നിയമ ലംഘനങ്ങളുടെ എണ്ണം 1.1 മില്യണും കട‌ന്ന് കുതിച്ചു കഴിഞ്ഞു.‌

426,673 നേരിട്ടുള്ളതും 683,108 നേരിട്ടല്ലാത്തതുമായി നിയമലംഘനങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിർദേശിച്ചിട്ടുള്ള വേ​ഗത മറികടന്ന കേസുകളാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. അത്തരം 433,638 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ളത് ചുവപ്പ് സി​ഗ്നൽ പാലിക്കാത്തതാണ്. ഈ വർഷം ആദ്യപാദത്തിൽ 1533 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ആകെ 2,226 വാഹനാപകടങ്ങൾ സംഭവിച്ചപ്പോൾ ട്രാഫിക്ക് അപകടങ്ങളിൽ 82 പേർക്ക് ജീവൻ നഷ്ടമായി. ജനുവരിയിൽ 38, ഫെബ്രുവരി 26, മാർച്ച് 18 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ കണക്കുകൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News