കുവൈത്തിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ നിന്നുള്ള കള്ളപ്പണം മലേഷ്യയിലേക്ക് മാറ്റിയതായി കണ്ടെത്തൽ

  • 12/05/2022

കുവൈത്ത് സിറ്റി: നൂറുകണക്കിന് പൗരന്മാർ ഇരയായ റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ നിന്നുള്ള കള്ളപ്പണ കേസിൽ നിർണായക വെളിപ്പെടുത്തൽ. ആറ് മില്യൺ ദിനാർ വരുന്ന കള്ളപ്പണം 2016ൽ മലേഷ്യയിലേക്ക് മാറ്റിയതായാണ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബാക്കിയുള്ള 52 മില്യൺ എവിടെയാണ് ചെലവഴിച്ചതെന്ന് വ്യക്തമല്ല. അതേസമയം, കുവൈത്തിനുള്ളിൽ തന്നെയുള്ള പദ്ധതികൾക്കായി നാല് പ്രതികൾ രണ്ട് മില്യൺ ദിനാർ ചെലവഴിച്ചതായും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

കേസിലെ പ്രതികളുടെ വിചാരണ അവസാന വാദങ്ങൾക്കായി ജൂൺ ഏഴിലെ മാറ്റാൻ ഇന്നലെ ക്രിമിനൽ കോടതി തീരുമാനിച്ചിരുന്നു. ഫിനാൻസ് പ്രോസിക്യൂഷൻ അടുത്തിടെ നടത്തിയ അനുബന്ധ അന്വേഷണത്തിൽ സുപ്രധാനവും നിർണായകവുമായ നിരവധി വസ്തുതകൾ കണ്ടെത്താനായെന്നാണ് കേസിലെ ഇരകൾക്കായി മഷാരി അൽ ഒസൈമിയുടെ ഓഫീസിലെ അഭിഭാഷകൻ അലി അൽ അത്തർ പറഞ്ഞത്. ഫണ്ടുകൾ ആക്‌സസ് ചെയ്യുന്നതിനും, മറച്ചുവെക്കുന്നതിനുമുള്ള പ്രതികളുടെ നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News