കുവൈത്തിൽ നാളെയും ശനിയാഴ്ചയും പൊടിക്കാറ്റ് മുന്നറിയിപ്പ്

  • 12/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നാളെയും ശനിയാഴ്ചയും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് വിദ​ഗ്ധൻ മുഹമ്മദ് കരം അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്ററുകളോളം വേ​ഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതകളുണ്ട്. നാളെ കാറ്റ് വീശുമ്പോൾ പൊടി ഉയരാനുള്ള സാധ്യതകളുമുണ്ട്. ഇത് ചില പ്രദേശങ്ങളിലെ ദൃശ്യപരത 1000 ആയിരം മീറ്ററിൽ താഴെയായി കുറയ്ക്കും, അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം. 

പകലിന്റെ തുടക്കത്തിൽ വടക്കു പറിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് വീശും. വൈകുന്നേരത്തോടെ ഇതിന്റെ വേ​ഗം 10 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിലേക്ക് മാറും. 38 മുതൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയാകും പരമാവധി താപനില.  40 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശുന്നതിനാൽ തിരകൾ അഞ്ച് അടി വരെ ഉയർന്നേക്കും. വാരാന്ത്യത്തിൽ പ്രത്യേകിച്ച് തുറന്ന പ്രദേശത്ത് താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News