ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്ന് മേജര്‍ അല്‍ സയേഗ്; കുവൈത്തിൽ ട്രാഫിക് പരിശോധന കർശനമാക്കി

  • 13/05/2022

കുവൈത്ത് സിറ്റി: വിവിധ അതോറിറ്റികളുമായി ചേര്‍ന്ന് വ്യാവസായിക പ്രദേശങ്ങളിലെ ട്രാഫിക്ക് പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ് പറഞ്ഞു. ഈ പ്രദേശങ്ങള്‍ കടുത്ത നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുലൈബിയ, അര്‍ദിയ പ്രദേശങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്നും മേജര്‍ അല്‍ സയേഗ് പറഞ്ഞു.

സുലൈബിയ, അര്‍ദിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആകെ 950 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 19 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ 14 വാഹനങ്ങള്‍ക്കെതിരെ ജുഡീഷ്വല്‍ വാറണ്ട് ഉള്ളതാണ്. വാഹനമോടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. വാണിജ്യ മന്ത്രാലയത്തെ ഇന്‍സ്പെക്ടര്‍മാര്‍ 83 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്നും ജനറല്‍ ട്രാഫിക്ക് വിഭാഗം പിആര്‍ ഓഫീസര്‍ മേജര്‍ അബ്‍ദുള്ള ബുഹാസ്സന്‍ അറിയിച്ചു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 18 പേരും പിടിയിലായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News