ഗാർഹിക തൊഴിലാളി ക്ഷാമം; കൂടുതല്‍ തൊഴില്‍ വിപണികളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കാനാകണമെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 13/05/2022


കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉപമന്ത്രിയുമായും മാന്‍പവര്‍ അതോറിറ്റിയുമായി സംസാരിച്ച് വാണിജ്യ -വ്യവസായ മന്ത്രാലയ അണ്ടർസെക്രട്ടറി മുഹമ്മദ് മിഖ്‌ലിഫ് അൽ-എനിസി. ഉപയോഗപ്പെടുത്തേണ്ട തുകയില്‍ സ്ഥിരത ഉറപ്പ് നല്‍കാനായി ഒരൊറ്റ തൊഴില്‍ വിപണയെ ആശ്രയിക്കാതെ കൂടുതലിടങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കാണമെന്നാണ് അല്‍ എനിസി അഭ്യര്‍ത്ഥന മുന്നോട്ട് വച്ചത്. 

നിയമം ലംഘിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന രീതികൾ നിയന്ത്രിക്കാനും തടയാനുമാകണം. കമ്പനികളുടെയും പൗരന്മാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഗാർഹിക തൊഴിലാളികള്‍ക്കുള്ള ലഭ്യതക്കുറവ്, റിക്രൂട്ട്‌മെന്റിന്റെ ഉയർന്ന ചെലവ്, ചില നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും കുത്തകാവകാശത്തിന്റെയും ഫലമായി ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താണ് ഈ ആവശ്യം ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News