വ്യാജ എൻജിൻ ഓയിൽ; നിരവധി വാഹനങ്ങൾക്ക് തകരാർ, വില്‍പ്പന നടത്തിയ കടകള്‍ പൂട്ടിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 13/05/2022

കുവൈത്ത് സിറ്റി: കാറുകൾക്ക് കേടുപാടുകൾ വരുത്തുന്ന ഓയിലുകള്‍ വില്‍പ്പന നടത്തിയ കടകള്‍ പൂട്ടിച്ച് വാണിജ്യ മന്ത്രാലയം. കൃത്യമായ സ്പെസിഫിക്കേഷനുകൾക്ക് അനുസൃതമല്ലാത്ത എണ്ണകൾ വിറ്റതിനാണ് നടപടികള്‍ സ്വീകരിച്ചത്. ചില ഷോപ്പുകളില്‍ നിന്ന് ഓയിൽ മാറ്റിയതിന് ശേഷം വാഹനങ്ങൾക്ക് സാങ്കേതിക തകരാർ സംഭവിച്ചതായി ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചിരുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 

ഇതോടെ ഇതോടെ ഓയിലുകളുടെ സാമ്പിൾ ശേഖരിച്ച് വ്യവസായ അതോറിറ്റിയുടെ ലബോറട്ടറികളിൽ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ കൃത്യമായ സ്പെസിഫിക്കേഷനുകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെ അതിവേഗത്തില്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. വാണിജ്യ വഞ്ചന നടത്തുന്നവരെയും കൃത്രിമം കാണിക്കുന്നവരെയും പിടികൂടുന്നതിനുള്ള ക്യാമ്പയിൻ തുടരുമെന്നും നിയമലംഘനം നടത്തുന്നവരെ കൊമേഴ്സല്‍ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News