കുവൈത്തിൽ ആശുപത്രികളെ വലച്ച് രാത്രി ഷിഫ്റ്റിലെ ജീവനക്കാരുടെ കുറവ്

  • 13/05/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ആശുപത്രികളെ വലച്ച് രാത്രി ഷിഫ്റ്റിലെ ജീവനക്കാരുടെ കുറവ്. വാച്ച് ആൻഡ് ഷിഫ്റ്റ് സംവിധാനത്തിലെ “wage-for-work” എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളെ നിയന്ത്രിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനം എടുത്തിരുന്നു. ഇത്  ആരോഗ്യ സേവനങ്ങൾ നൽകുന്നതിനെ ബാധിച്ചുവെന്നും രോഗികള്‍ക്കും സന്ദർശകര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. "ജോലിക്ക് വേതനം" എന്ന വ്യവസ്ഥയിലുള്‍പ്പെടുന്ന ജീവനക്കാരെ രാവിലെയും ഉച്ചയ്ക്കുമാണ് ജോലിക്കായി റഫർ ചെയ്യുന്നത്.

അതിനാല്‍ ഈ ആഴ്ച രാത്രി 7:30 മുതൽ രാവിലെ 7:30 വരെ ജോലി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. രാത്രികാലങ്ങളിൽ രോഗികൾക്കും ഓഡിറ്റർമാർക്കും നൽകുന്ന സേവനങ്ങളിൽ ഈ തീരുമാനം വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. കൂടാതെ, വൈകുന്നേരത്തെ ഷിഫ്റ്റിലെ തൊഴിലാളികളുടെ എണ്ണം കുറവായതിനാൽ ആശുപത്രികൾക്കുള്ളിലെ സേവനം കൃത്യമായി ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ജോലിയെയും ബാധിച്ചു. വൈകുന്നേരത്തെ ഷിഫ്റ്റിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ, മിക്ക ആശുപത്രി അഡ്മിനിസ്ട്രേഷനുകളും തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News