കുവൈത്തിൽ 90 ദിവസത്തിനിടെ ചെലവാക്കിയത് 10 ബില്യൺ ദിനാർ

  • 13/05/2022

കുവൈത്ത് സിറ്റി: 2022ലെ ആദ്യ 90 ദിവസങ്ങളിൽ പൗരന്മാരും താമസക്കാരും ഏകദേശം 10 ബില്യൺ ദിനാർ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകൾ. പൗരന്മാരുടെയും താമസക്കാരുടെയും മൊത്തം ചെലവ് 31 ശതമാനമാണ് വർധിച്ചത്.  2022 മാർച്ച് അവസാനത്തോടെ ഇത് ഏകദേശം 9.9 ബില്യൺ ദിനാറിലെത്തി. 2.3 ബില്യൺ ദിനാറിന്റെ വർധനവാണ് ഉണ്ടായത്. 2021 ലെ ഇതേ കാലയളവിൽ ചെലവഴിച്ചത്  7.58 ബില്യൺ ദിനാറായിരുന്നു ചെലവാക്കിയത്. 

അതേസമയം, 2022 ജനുവരി മുതൽ മാർച്ച് അവസാനം വരെയുള്ള കാലയളവിൽ കുവൈത്തിന് പുറത്തുള്ള പൗരന്മാരുടെയും താമസക്കാരുടെയും ചെലവിൽ 90 ശതമാനം വർധനവാണ് ഉണ്ടായത്. 2021ലെ ഇതേ കാലയളവിലെ 251.7 മില്യൺ ദിനാറിനെ അപേക്ഷിച്ച് കഴിഞ്ഞ മാർച്ച് അവസാനത്തോടെ അവരുടെ ചെലവ് 225.3 മില്യൺ ദിനാർ വർധിച്ച് 477 മില്യൺ ദിനാറിലേക്ക് എത്തി. ഒപ്പം കുവൈത്തിനുള്ളിൽ പൗരന്മാരുടെയും താമസക്കാരുടെയും ചെലവ് ഏകദേശം 28.6 ശതമാനമാണ് വർധിച്ചത്. അതിന്റെ മൂല്യം 2.09 ബില്യൺ ദിനാറിലെത്തി. 2021 ലെ ഇതേ കാലയളവിൽ 7.33 ബില്യൺ ദിനാർ ആയിരുന്നത് 9.4 ബില്യൺ ദിനാറായാണ് ഉയർന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News