ജലീബിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്ക്

  • 14/05/2022

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു കെട്ടിടത്തിലെ എലവേറ്റർ ക്യാബിനിലുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്. എലവേറ്റർ പത്താം നിലയിൽ നിന്ന് താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന വിഭാഗമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആകെ  14 പേരാണ് എലവേറ്ററിൽ ഉണ്ടായിരുന്നത്. മുറിവുകളും ഒടിവുകളും ചതവുകളും പരിക്കേറ്റവർക്കുണ്ടായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News