കുവൈത്തിലെ ഷെയ്ഖ് ജാബർ പാലം അടച്ചു

  • 14/05/2022


കുവൈത്ത് സിറ്റി:  സൈക്ലിംഗ് അത്‌ലറ്റുകൾക്ക് പരിശീലനത്തിന് ഉപയോഗിക്കുന്നതിനായി ഷെയ്ഖ് ജാബർ കോസ്‌വേ ഇരുവശത്തേക്കും താൽക്കാലികമായി അടയ്ക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മൂന്നാമത് ജിസിസി ഗെയിംസിൽ പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് പരിശീലിക്കുന്നതിനായാണ് സംവിധാനം ഏർപ്പെടുത്തുന്നത്. 

വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ അഞ്ച് മുതൽ ഒമ്പത് വരെ ബ്രിഡ്ജ് അടയ്ക്കും. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 4.30 മുതൽ ഒമ്പത് വരെയാണ് നിയന്ത്രണം. വ്യാഴാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച്ച വരെ രാവിലെ അഞ്ച് മുതൽ 10 വരെയും പാലം അടച്ചിടും. നിയന്ത്രണ സമയങ്ങളിൽ ഗസാലി റോഡിൽ നിന്ന് വരുന്നവരെ ദോഹ ലിങ്കിലേക്ക് റീഡയറക്‌ട് ചെയ്യും. അതുപോലെ സുബ്ബിയ പ്രദേശത്ത് നിന്ന് വരുന്നവർ യു ടേൺ എടുത്ത് തിരികെ പോകണമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News