അർദിയയിൽ ട്രാഫിക്ക് പരിശോധന; 3 മണിക്കൂറിനിടെ കണ്ടെത്തിയത് 950 നിയമ ലംഘനങ്ങൾ

  • 14/05/2022


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൻ്റെ ഇടവേളയ്ക്ക് ശേഷം ട്രാഫിക്ക് പരിശോധന ശക്തമാക്കി അധികൃതർ. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരം ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലുമാണ് പരിശോധന നടന്നത്. അർദിയ വ്യാവസായിക പ്രദേശത്ത് മൂന്ന് മണിക്കൂർ നീണ്ട ട്രാഫിക്ക് പരിശോധനയിൽ നിരവധി കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തി. 

ഇത്രയും നേരത്തെ പരിശോധനയിൽ നേരിട്ടുള്ള 950 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസൻസിൻ്റെയും വാഹന ഉടമസ്ഥതയുടെയും കാലാവധി കഴിഞ്ഞ കേസുകൾ ഇതിൽ ഉൾപ്പെടുന്നു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരെ ട്രാഫിക്ക് വിഭാഗം അറസ്റ്റ് ചെയ്തു. വാണ്ടഡ് ലിസ്റ്റിലുള്ള വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 15 വയസിൽ താഴെയുള്ള കുട്ടികൾ വരെ വാഹനം ഓടിച്ചതിന് പിടിയിലായി. ആറ് ജുവനൈലുകളെയാണ് ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News