കാലാവസ്ഥ; കുവൈത്തിൽ പൊടിക്കാറ്റ് ഇന്നും തുടരും

  • 14/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നും  കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. പകൽസമയത്ത് 20-60 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതകളുണ്ട്,  കാറ്റ് വീശുമ്പോൾ പൊടി ഉയരാനും ഇത് ചില പ്രദേശങ്ങളിലെ ദൃശ്യപരത കുറയ്ക്കാനും കാരണമാകും.  

രാത്രിയോടെ, 12-38 കി.മീ/മണിക്കൂർ വേഗതയിൽ, നേരിയതോ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റുകളോടുകൂടിയ മിതമായ കാലാവസ്ഥ നിലനിൽക്കുമെന്നും,  പ്രതീക്ഷിക്കുന്ന കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News