കുവൈത്തിൽ ക്യാൻസർ മുഴകൾ നീക്കം ചെയ്യുന്ന രണ്ട് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി

  • 14/05/2022



കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ആശുപത്രിയിൽ ക്യാൻസർ മുഴകൾ നീക്കം ചെയ്യുന്ന രണ്ട് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ജനറൽ സർജറി കൺസൾട്ടന്റ് ഡോ. അബ്‍ദുള്ള അൽ ഹദ്ദാദ് അറിയിച്ചു. ആദ്യത്തെ ശസ്ത്രക്രിയയിൽ സ്തനത്തിലെയും വൻകുടലിലെയും മുഴകളാണ് നീക്കം ചെയ്തത്. രണ്ടാമത്തേതിൽ മലാശയത്തിൽ നിന്നും മറ്റൊന്ന് ഗർഭാശയത്തിൽ നിന്നുമാണ് മെഡിക്കൽ ടീം മുഴകൾ നീക്കം ചെയ്തത്. 

രണ്ട് രോ​ഗികളും പൂർണ ആരോ​ഗ്യ നേടി ആശുപത്രി വിട്ടതായും അബ്‍ദുള്ള അൽ ഹദ്ദാദ്  പറഞ്ഞു. സാങ്കേതിക വികസനവും എൻഡോസ്കോപ്പിയും ശസ്ത്രക്രിയകൾ വളരെ എളുപ്പമാക്കിയതായി അദ്ദേഹം പ്രതികരിച്ചു. 45 വയസ്സിന് മുകളിലുള്ള എല്ലാവരും വൻകുടലിലിലും മലാശയത്തിലും രോഗങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിന് എൻഡോസ്കോപ്പി പരിശോധനയ്ക്ക് വിധേയരാകണം. എൻഡോസ്കോപ്പി വളരെ സുരക്ഷിതമാണെന്നും അതിന്റെ സങ്കീർണതകൾ കുറവാണെന്നും അൽ ഹദ്ദാദ് വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News