കുവൈത്തിൽ താപനില ഉയരുന്നു; വൈദ്യുതി ഉപഭോഗത്തിൽ വർധനവ്

  • 14/05/2022



കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുകയും ചൂട് ഉയരുകയും ചെയ്തതോടെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വൈദ്യുതി ഉപയോഗം ഏകദേശം 11,280 മെഗാവാട്ടുകളിലേക്കെത്തി. ഇന്നലെ സൂചിക 8260 മെഗാവാട്ട് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ റമദാനിൽ നിലനിന്നിരുന്ന സാധാരണ നിരക്ക് തന്നെയാണ്. 

രാജ്യം ഒരു വസന്തകാല അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചതോടെ  ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയിൽ താപനില 36 ഡിഗ്രി സെൽഷ്യസിലേക്കെത്തി. സുചികയിൽ ഏകദേശം 3000 മെഗാവാട്ട് വ്യത്യാസമാണ് ഇതോടെ രേഖപ്പെടുത്തിയത്. വേനൽക്കാലത്തെ നേരിടാൻ വൈദ്യുതി മന്ത്രാലയം പൂർണ സജ്ജമാണെന്ന് മന്ത്രി അലി അൽ മൂസ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News