കുവൈത്തിലെ പ്രവാസി പരിശോധന കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ; പ്രതിസന്ധി പരിഹരിക്കാൻ ഊർജിത നീക്കം

  • 16/05/2022

കുവൈത്ത് സിറ്റി: മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റദ്ദയ്ക്ക് ഒപ്പം ഷുവൈക്കിലെ പ്രവാസി പരിശോധന കേന്ദ്രം സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ്. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു സന്ദർശനം. അഞ്ച്  പ്രായോഗിക ഘട്ടങ്ങളിലൂടെ പ്രവാസി പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിൽ വ്യക്തമായ മാറ്റം അടുത്തയാഴ്ച പ്രകടമാകുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്നാണ് ആരോ​ഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇടപെടുന്നത്. 

സ്പോൺസറുടെ സാന്നിധ്യത്തിൽ രാവിലത്തെ സമയം ​ഗാർ​ഹിക തൊഴിലാളികളുടെ പരിശോധനയ്ക്ക് വേണ്ടി മാത്രം മാറ്റിവെയ്ക്കുന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. മറ്റ് പ്രവാസി തൊഴിലാളികൾക്ക് വൈകുന്നേര സമയം അനുവദിക്കും. മുൻകൂട്ടിയുള്ള ബുക്കിം​ഗിന്റെ അടിസ്ഥാനത്തിലാകും ഉറപ്പായും പരിശോധന കേന്ദ്രം പ്രവർത്തിക്കുക. മിഷ്റഫിലെ പുതിയ പ്രവാസി പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങുക, നിലവിലുള്ളതിന്റെ കപ്പാസിറ്റി കൂട്ടുന്ന എന്നീ നീക്കങ്ങളും പ്രായോഗിക ഘട്ടങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News