ചിന്തന്‍ ശിബിര്‍: ഒരാള്‍ക്ക് ഒരുപദവി നിബന്ധന പാര്‍ട്ടി സ്ഥാനങ്ങളില്‍ മാത്രമെന്ന് കെ.സി വേണുഗോപാല്‍

  • 17/05/2022

ദില്ലി: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിര പ്രഖ്യാപനത്തില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ നാല് മാസത്തിനുളളില്‍ നടപ്പാക്കും. 

ഒരാള്‍ക്ക് ഒരു പദവി നിബന്ധന പാര്‍ട്ടി സ്ഥാനങ്ങളില്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി, പാര്‍ലമെന്റി സ്ഥാനങ്ങള്‍ ഒന്നിച്ച് വഹിക്കുന്നതില്‍ നിബന്ധന ബാധകമല്ല. ഒറ്റയടിക്ക് പ്രായപരിധി നിശ്ചയിക്കാനാവില്ല.2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കേണ്ടി വരും. പ്രാദേശിക പാര്‍ട്ടികളുടെ വില രാഹുല്‍ ഗാന്ധി കുറച്ച് കാണിച്ചിട്ടില്ല. പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടു. മതേതര കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കില്ല. തെരഞ്ഞെടുപ്പ് നേട്ടത്തിനായി നയം മാറ്റാന്‍ സാധിക്കില്ല. അധ്യക്ഷനെ കണ്ടെത്താനല്ല ചിന്തന്‍ ശിബിരം നടത്തിയത്. സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Related News