സഹേൽ ആപ്പിലൂടെ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങൾ

  • 17/05/2022

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ആപ്പിലേക്ക് ആരോ​ഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങൾ കൂട്ടിച്ചേർക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് അറിയിച്ചു. ഡോക്ടർമാരും സപ്പോർട്ടീവ് മെഡിക്കൽ പ്രൊഫഷനുകളിലെ അംഗങ്ങളും ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റാഫുകൾക്ക് ആപ്ലിക്കേഷന്റെ അധിക സേവനങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

സഹേൽ ആപ്പിന്റെ യൂസർക്ക് ഇനി മുതൽ അവരുടെ ഡാറ്റ കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. അതിൽ ഹെൽത്ത് കേഡറുകൾക്കുള്ള തൊഴിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് പുതുക്കൽ അടക്കം മെഡിക്കൽ രം​ഗത്ത് ഉള്ളവർക്കായി ഒട്ടേറെ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവി‍ഡ് 19 വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങൾ കാണുന്നതിനും വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ഡാറ്റ അപ്ഡേറ്റ് ചെയ്യാനും ഇനി സഹേൽ ആപ്പിലൂടെ സാധിക്കും. മന്ത്രാലയത്തിലെ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ഒരുപാട് മുന്നേറി കഴിഞ്ഞുവെന്നും അധികൃതർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News