മോശം കാലാവസ്ഥ; കുവൈറ്റ് അമീർ കപ്പ് കലാശ പോരാട്ടം 23ലേക്ക് മാറ്റി

  • 17/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ  അമീർ കപ്പ് കലാശ പോരാട്ടം 23ലേക്ക് മാറ്റിയതായി കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. സാൽമിയയും കസ്മയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ പരി​ഗണിച്ച് ഫൈനൽ നീട്ടിവയ്ക്കണമെന്ന് അമീർ നിർദേശിച്ചത് അനുസരിച്ചാണ് ഈ മാറ്റം. മോശം കാലാവസ്ഥ മൂലം രണ്ട് ടീമുകൾക്കും അവരുടെ ക്യാമ്പുകൾ അടയ്ക്കേണ്ടിയും വന്നിരുന്നു.

‌തീയതി മാറ്റിയ സാഹചര്യത്തിൽ സാൽമിയ, കസ്മ ടീമുകൾ നാളെ തന്നെ തയാറെടുപ്പുകൾ പുനരാരംഭിക്കും. ഫൈനൽ മാറ്റിവെച്ച തീരുമാനത്തെ ഇരു ടീമുകളും സ്വാ​ഗതം ചെയ്തു. കലാശ പോരാട്ടത്തിനായി മികച്ച രീതിയിൽ തയാറെടുക്കാൻ സമയം ലഭിച്ചുവെന്നും എല്ലാവരുടെയും സുരക്ഷയെ പരി​ഗണിച്ച് കൊണ്ടുള്ള ഈ തീരുമാനം ആരാധകർക്ക് മത്സരം കാണാനുള്ള സാധ്യത കൂട്ടുമെന്നും ടീമുകൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News