സാൽമിയ പ്രദേശത്ത് പരിശോധന; വ്യാജ ഉതപ്ന്നങ്ങൾ വിറ്റ രണ്ട് കടകൾ പൂട്ടിച്ചു

  • 17/05/2022

കുവൈത്ത് സിറ്റി: രാജ്യാന്തര ബ്രാൻ‍ഡുകളുടെ ട്രേഡ് മാർക്കുകളോടെ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ രണ്ട് കടകൾ പൂട്ടിച്ചു. സാൽമിയ പ്രദേശത്തെ കൊമേഴ്സൽ കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന കടകളാണ് അടപ്പിച്ചത്. വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണത്തിനും ഉപഭോക്തൃ സംരക്ഷണത്തിനുമുള്ള വിഭാ​ഗത്തിലെ ഇൻസ്പെക്ടർമാർ നട‌ത്തിയ കർശന പരിശോധനയിലാണ് ​ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയത്. രാജ്യാന്തര ബ്രാൻ‍ഡുകളുടെ ട്രേഡ് മാർക്കുകളോടെ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ബാ​ഗുകളുടെയും മറ്റ് ആക്സസറികളുടെയും വലിയ ശേഖരം തന്നെയാണ് എമർജൻസി ടീം പിടിച്ചെടുത്തത്. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News