താപനില 44 ഡിഗ്രിയിലേക്കെത്തി; വൈദ്യുതി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്

  • 17/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയര്‍ന്നു തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് താപനില 44 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയതോടെ 12,806 മെഗാ വാട്ട് ആയാണ് വൈദ്യുതി ലോഡ് സൂചിക കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് താപനില ഉയരാൻ തുടങ്ങിയതോടെ ഇത് രണ്ടാമത്തെ വട്ടമാണ് വൈദ്യുതി ലോഡ് സൂചിക റെക്കോര്‍ഡ് നിലയിലേക്ക് എത്തുന്നത്. ഇന്നലെ പരമാവധി ലോഡ് 11250 മെഗാവാട്ടിലെത്തിയെന്നാണ് സൂചിക വ്യക്തമാക്കുന്നത്. ഇന്ന് എത്തിയ ഏറ്റവും ഉയർന്ന വൈദ്യുത ലോഡും തമ്മിൽ 1556 മെഗാവാട്ടിന്റെ വ്യത്യാസമാണുള്ളത്.

രാജ്യത്തെ വൈദ്യുതി സാഹചര്യം സുരക്ഷിതമാണെന്നാണ് വൈദ്യുതി മന്ത്രാലയം പ്രതികരിക്കുന്നത്. നെറ്റ്‌വർക്കിലെ പരമാവധി സ്ഥാപിത ശേഷി ഏകദേശം 20250 മെഗാവാട്ട് ആണ്. താപനില ഉയരുന്നത് തുടർന്നാൽ വരും ദിവസങ്ങളിൽ വൈദ്യുത ലോഡുകളിൽ നേരിട്ടുള്ള വർധനവ് ഉണ്ടാകും. വൈദ്യുതിയുടെ ആവശ്യം നികത്താൻ മന്ത്രാലയം തയാറാണെന്നും അധികൃ-തര്‍ വ്യക്തമാക്കി. വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കുന്നതിനും രാജ്യത്തെ വൈദ്യുത സംവിധാനത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും നടപടിക്രമങ്ങൾ പാലിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News