കുവൈത്ത് സര്‍വ്വകലാശാല ആര്‍ട്സ് കോളജ് കെട്ടിടത്തിന്‍റെ ഗ്ലാസ് പാനലുകള്‍ പൊട്ടി വീണ് അപകടം

  • 17/05/2022

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍വ്വകലാശാല ആര്‍ട്സ് കോളജ് കെട്ടിടത്തിന്‍റെ ഗ്ലാസ് പാനലുകള്‍ ഇളകി വീണ് അപകടം. സതേണ്‍ ബില്‍ഡിംഗിലെ ലാസ്റ്റ് ഹാളിലെ ഗ്ലാസ് പാനലുകളാണ് ഇളകി വീണത്. വിദ്യാര്‍ത്ഥികള്‍ ഇതിന് സമീപം ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപകടമോ പരിക്കോ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗ്ലാസ് പാനലുകൾ വീഴാനുള്ള കാരണം നിര്‍മ്മാണത്തിലുണ്ടായ പ്രശ്നമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ സമീപത്തുള്ള ബാക്കിയുള്ള ഗ്ലാസ് പാനലുകള്‍ പരിശോധിക്കുന്നുണ്ട്. 

ഗ്ലാസ് പാനലുകള്‍ ഇളകി താഴെ വീണതോടെ വലിയൊരു ഭാഗം സ്ഥലത്തേക്ക് ചില്ലുകള്‍ തെറിച്ചു. എന്നാല്‍, ആശ്വാസമായി ആര്‍ക്കും ഇതുകൊണ്ട് അപകടങ്ങളൊന്നും സംഭവിച്ചില്ല. മോശം കാലാവസ്ഥയും അപകടവും തമ്മില്‍ ഒരു ബന്ധമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. അപകടമുണ്ടായി ഉടന്‍ തന്നെ അധികൃ-തര്‍ കോളജിനുള്ളില്‍ ഗ്ലാസ് പാനലുകള്‍ സ്ഥാപിച്ച കമ്പനിയുമായി ബന്ധപ്പെട്ടു. ഇത്തരം അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മറ്റ് ഗ്ലാസ് പാനലുകള്‍ പരിശോധിക്കാനാണ് കമ്പനി അധികൃതരെ ബന്ധപ്പെട്ടതെന്ന് കോളജ് അധികൃതര്‍ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News