ജഹ്‌റ ഗവർണറേറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റ് വിപുലീകരിക്കാനൊരുങ്ങുന്നു

  • 17/05/2022

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിൽ സ്ഥാപിക്കുന്ന ഫ്രൈഡേ ആൻഡ് ബേർഡ് മാർക്കറ്റ് വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയെക്കുറിച്ച് മന്ത്രാലയം ചർച്ച തുടരുകയാണെന്ന് അഫയേഴ്സ് മന്ത്രാലയത്തിലെ ആസൂത്രണത്തിനും ഭരണപരമായ വികസനത്തിനും അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്‍ദുള്‍അസീസ് അല്‍ മുത്തൈരി. 55,250 ചതുരശ്ര മീറ്റർ മൊത്തെ വിസ്തീര്‍ണം വരുന്ന തരത്തിലാണ് മാര്‍ക്കറ്റ് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനമനുസരിച്ച്, കുവൈത്ത് മുനിസിപ്പാലിറ്റി പ്രതിനിധികളുമായി മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന യോഗത്തിലും പ്രോജക്ട് കൺസൾട്ടന്റിന്റെ പങ്കാളിത്തത്തിലും ചര്‍ച്ച നടന്നു.

കുവൈത്തിന്റെ കാലാവസ്ഥയ്ക്കും പാരിസ്ഥിതിക സ്വഭാവത്തിനും അനുയോജ്യമായ സംയോജിത സംവിധാനമുള്ള സ്മാർട്ടും സുസ്ഥിരവും ജനപ്രീയവുമായി രീതിയില്‍ വിപണിയെ മാറ്റിയെടുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അല്‍ മുത്തൈരി പറഞ്ഞു. ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റത്തിന്റെ ആവശ്യകതകൾക്കനുസരിച്ചാകും പദ്ധതി മുന്നോട്ട് കൊണ്ട് പോവുക. പരമ്പരാഗത കരകൗശലവസ്തുക്കളുടെ ഉടമകളായ പൗരന്മാരെ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും ആകർഷിക്കുന്നതിനും അവർക്കായി പരിശീലന കോഴ്സുകൾ നടത്താനും മന്ത്രാലയം തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News