റെസിഡൻസി നിയമലംഘനം : കുവൈത്തിലെ സ്വകാര്യ മേഖലയിൽ പുതിയ സംവിധാനം വരുന്നു, വ്യവസ്ഥകൾ ഇങ്ങനെ

  • 18/05/2022

കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരുടെ അവസ്ഥ വിശദീകരിക്കുന്നതിന് പുതിയ പ്ലാറ്റ്ഫോം കൊണ്ട് വരുന്നു. പതിനായിരക്കണക്കിന് റെസിഡൻസി നിയമലംഘകർ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ. ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും തമ്മിൽ സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച് കരാറിലേർപ്പെട്ടതായും വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ നടന്ന കോ ഓർഡിനേഷൻ മീറ്റിം​ഗിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ്, നീതികാര്യ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവി, തൊഴിൽ മേഖലയിൽ മറ്റ് നേതൃത്വങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ നിയമലംഘനം സംബന്ധിച്ച ഫയലും വിപണി ഗുണനിലവാരം കൈവരിക്കുന്നതിനുള്ള സംവിധാനങ്ങളും ചർച്ച ചെയ്യാനുമാണ് ​യോ​ഗം ചേർന്നത്. സ്വകാര്യ മേഖലയിൽ മാത്രം ജോലി ചെയ്യുന്ന റെസിഡൻസി നിയമലംഘകരുടെ അവസ്ഥകൾ പരിഹരിക്കാൻ താൽക്കാലിക പദ്ധതി (പ്രത്യേക പ്ലാറ്റ്ഫോം) തയ്യാറാക്കുന്നതിനുള്ള ഘട്ടം ആരംഭിച്ചു. 

ഇതിന്റെ പ്രവർത്തനത്തിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. തൊഴിലുടമ റെസിഡൻസി പുതുക്കാത്തതോ തൊഴിലുടമകൾ അവരുടെ പ്രോജക്റ്റുകൾ അവസാനിപ്പിച്ചതോ ആയ സാഹചര്യത്തിൽ നിയമലംഘകരായവരെയും പഠനം പൂർത്തിയാക്കിയ ശേഷം വെളിപ്പെടുത്തുന്ന മറ്റ് വിഭാഗങ്ങളെയും ടാർഗെറ്റ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News