ട്രാഫിക്ക് നിയമലംഘനം അവസാനിപ്പിക്കുക ലക്ഷ്യം; ;കുവൈത്തിലെ റോഡുകളിൽ പുതുതായി സ്ഥാപിച്ചത് 436 ക്യാമറകൾ

  • 18/05/2022

കുവൈത്ത് സിറ്റി: പൗരന്മാർക്ക് മികച്ച സേവനങ്ങൾ നൽകേണ്ടതിന്റെയും മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടി കൂടുതൽ പരിശ്രമിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ് ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ്. അഹമ്മദി ​ഗവർണറേറ്റിലെ അൽ സബാഹിയയിൽ ട്രാഫിക്ക് ഓപ്പറേഷൻസ് വിഭാ​ഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾക്കനുസൃതമായി ഏറ്റവും മികച്ച സുരക്ഷാ സേവനങ്ങൾ നൽകാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ട്രാഫിക് നിയമലംഘനങ്ങൾ നിയന്ത്രിക്കാനും പൗരന്മാർക്ക് മികച്ച സേവനങ്ങൾ നൽകാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും എല്ലാ റോഡുകളിലും പട്രോളിം​ഗ് ശക്തമാക്കണമെന്നാണ് ട്രാഫിക് പൊലീസിന് നിർദേശം നൽകിയിട്ടുള്ളത്. 24 മണിക്കൂറും നിരീക്ഷണം സാധ്യകമാകുന്ന തരത്തിൽ 436 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതിൽ 20 പിടുപി ക്യാമറകൾ അബ്‍ദാലി, ഫഹാഹീൽ, ദോഹ ലിങ്ക്, ജാബർ പാലം എന്നിവിടങ്ങളിലാണ്. മൊബൈൽ, സിസിടിവി, തുടങ്ങി വിവിധ മാർ​ഗങ്ങളിലായാണ് ബാക്കിയുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News