കുവൈത്തിൽ മദ്യവുമായി ബോട്ട് പിടിച്ചെടുത്ത സംഭവം; ഉടമയ്ക്ക് ജാമ്യം, ഫിലിപ്പിനോയെയും കുവൈത്തിയെയും തടവിലാക്കി

  • 18/05/2022

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് യാച്ചിൽ മദ്യം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഫിലിപ്പിനോയെയും കുവൈത്തിയെയും 21 ദിവസത്തേക്ക് തടവിലാക്കി ഡ്ര​ഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ. അതേസമയം, 5,000 ദിനാറിന്റെ ജാമ്യത്തിൽ യാച്ചിന്റെ ഉടമയുടെ കസ്റ്റഡി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഇയാൾക്ക് യാത്രാ നിരോധനവും ഏർപ്പെടുത്തി. രാജ്യത്തേക്ക് ഏകദേശം 700 കുപ്പി മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യാച്ച്  കസ്റ്റംസ് സെന്റർ പിടികൂടിയത്.

കസ്റ്റഡിയിലാക്കിയ ഫിലിപ്പിനോയെയും കുവൈത്തിയെയും സെൻട്രൽ പ്രിസണിലേക്ക് റഫർ ചെയ്തു. അതേസമയം, ലെബനൻ ഹിസ്ബുള്ള സംഘടനയ്ക്ക് ഫണ്ട് ശേഖരണം നടത്തിയതിനും ധനസഹായം നൽകിയതിനുമുള്ള കേസിലെ പ്രതികളുടെ വിചാരണ മെയ് 31 ന് ക്രിമിനൽ കോടതി നിശ്ചയിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News