പൊടിക്കാറ്റ് ; കുവൈത്തിൽ വെള്ളത്തിന് ഡിമാൻഡ് ഉപഭോഗം

  • 18/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം പൊടിക്കാറ്റ് രൂക്ഷമായതോടെ  വെള്ളത്തിനുള്ള ഡിമാൻഡിൽ വൻ വർധനയുണ്ടായി. ഉപഭോഗ നിരക്ക് ഉത്പാദന നിരക്കിനേക്കാൾ 20 മില്യൺ ഇംപീരിയൻ ​ഗാലൺസിൽ അധികമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ജല  ഉപഭോഗ നിരക്ക് 453 മില്യൺ ​ഗാലൺസ് ആയെന്നാണ് വൈദ്യുതി, ജല മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, ഉത്പാദന നിരക്ക് 433 മില്യൺ മാത്രമാണ്. 

ഇത് ജലശേഖരത്തിൽ നിന്നുള്ള വ്യത്യാസം നികത്താൻ മന്ത്രാലയത്തെ നിർബന്ധിതരാക്കിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപഭോക്താക്കൾ വലിയ അളവിൽ വെള്ളം ഉപയോഗിച്ചതാണ് കഴിഞ്ഞ ദിവസം ജല ഉപഭോഗം വർധിക്കാൻ കാരണമായതെന്ന് മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു. താപനിലയും പൊടിക്കാറ്റം വർധിക്കുന്നതിനനുസരിച്ച് ഉപഭോഗ നിരക്ക് സാധാരണയായി ഉയരുമെന്ന് അവർ സൂചിപ്പിച്ചു. അതേസമയം പൊടിക്കാറ്റ് ഉണ്ടായത് വൈദ്യുതി ഉപഭോ​ഗത്തെ കുറച്ചിട്ടുണ്ട്. മുൻദിവസത്തേക്കാൾ 1250 മെ​ഗാവാട്ടിന്റെ കുറവാണ് വൈദ്യുതി ഉപയോ​ഗത്തിൽ വന്നത്.

Related News