കുവൈത്തിൽ വിവാഹ ആഘോഷത്തിനിടെ വെടിവെയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

  • 18/05/2022

കുവൈത്ത് സിറ്റി: വിവാഹ പാർട്ടിക്കിടെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ആളുകളുടെ ജീവന് തന്നെ അപകടം വരുന്ന തരത്തിൽ ഒരു റെസിഡൻഷ്യൽ പ്രദേശത്ത് നടന്ന വിവാഹ ആഘോഷത്തിനിടെ വെടിവെയ്പ്പുണ്ടായതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഉടൻ വിഷയത്തിൽ ഇടപെട്ട ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റി​ഗേഷൻ അന്വേഷണം ആരംഭിച്ചു. 

തുടർന്ന് നടന്ന പരിശോധനയിലാണ് കലാഷ്നിക്കോവ് മെഷീൽ ​ഗൺ പിടിച്ചെടുത്തത്. ഇത് ഉപയോ​ഗിച്ചയാളെയും സഹായിച്ച മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആയുധ കുറ്റകൃത്യങ്ങളുടെ നമ്പർ 2022/7 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി വൃത്തങ്ങൾ അറിയച്ചു.

Related News