നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമുണ്ടെന്ന് സംശയം; കുവൈത്തിലെ ബുബിയാൻ ദ്വീപിൽ സുരക്ഷാ പരിശോധന

  • 18/05/2022

കുവൈത്ത് സിറ്റി: കടൽ കടന്ന് ദ്വീപിലേക്ക് നുഴഞ്ഞുകയറ്റം നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ബുബിയാൻ ദ്വീപിൽ ഇന്നലെ വൈകുന്നേരം സുരക്ഷാ ഫോഴ്സുകൾ അണിനിരന്നു. കോസ്റ്റ് ഗാർഡ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ റഡാർ സംവിധാനം രാജ്യത്തിന്റെ വടക്ക് പ്രദേശത്തെ സമുദ്രാതിർത്തി അജ്ഞാതമായ എന്തോ വസ്തു കടന്നതായി മുന്നറിയിപ്പ് നൽകുകയായിരുന്നു. അറിയിപ്പ് ലഭിച്ചയുടൻ കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘത്തെ ദ്വീപിലേക്ക് നയിക്കുകയും സുരക്ഷാ വലയം ഏർപ്പെടുത്തുകയും ചെയ്തു. 

നുഴഞ്ഞുകയറ്റക്കാർക്ക് ദ്വീപിന്റെ തീരത്ത് എത്താൻ സാധിച്ചുവെന്നും അകത്ത് ഒളിക്കാൻ കഴിഞ്ഞുവെന്നുമാണ് കരുതപ്പെട്ടത്. ഇതോടെ പരിശോധന കർശനമാക്കി. കോസ്റ്റ് ഗാർഡ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെൻട്രൽ ഓപ്പറേഷൻസിന്റെ സഹായവും ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും ട്രയൽ ഡോഗ്‌സ് യൂണിറ്റിന്റെയും വിമാനം നുഴഞ്ഞുകയറ്റക്കാരെ തെരച്ചിലിലായി ദ്വീപിലേക്ക് എത്തി. മണിക്കൂറുകൾ നീണ്ട തെരച്ചലിന് ഒടുവിൽ നുഴഞ്ഞുക്കയറ്റക്കാരെ ആരെയും കണ്ടെത്തനായില്ലെന്നാണ് വൃത്തങ്ങൾ അറിയിച്ചത്.

Related News