ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്: കുവൈത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ഉടൻ എത്തും

  • 19/05/2022

കുവൈത്ത് സിറ്റി: നിലവിലെ നെറ്റ്‌വർക്ക് വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനും സ്ഥാപിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനുമുള്ള തയ്യാറെടുപ്പും ആസൂത്രണവും ഏറെക്കുറെ പൂർത്തിയാക്കിയതായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് പദ്ധതിയുടെ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റിയുമായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ബന്ധപ്പെട്ടിരുന്നു.

അതിർത്തി പ്രദേശങ്ങളിലും മുബാറക് തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും സുബിയ, നുവൈസീബ്, സാൽമി, അബ്ദാലി, വഫ്ര, കബ്ദ് തുടങ്ങിയ കാർഷിക മേഖലകളിലും ഭൂമി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. ഈ പ്രദേശങ്ങളിൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ ഇല്ലെന്നുള്ള വിഷയവും മന്ത്രാലയം ചൂണ്ടിക്കാട്ടി. മന്ത്രാലയം അനുവദിക്കാൻ ആഗ്രഹിക്കുന്ന സൈറ്റുകളുടെ വിസ്തീർണ്ണം സാൽമി, നുവൈസീബ്, സുബിയ എന്നിവിടങ്ങളിൽ 2,000 ചതുരശ്ര മീറ്ററാണ്. മൂന്നാം ഘട്ടത്തിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ ഉൾപ്പെടുത്തി ഏകദേശം 100,000 പ്ലോട്ടുകൾ ഉൾക്കൊള്ളുന്ന 90 മേഖലകളിലേക്ക് ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News