അവധി അപേക്ഷിക്കാൻ പുത്തൻ സംവിധാനമൊരുക്കി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം

  • 19/05/2022

കുവൈത്ത് സിറ്റി: ജീവനക്കാരുടെ അവധിയുടെ വിഷയത്തിൽ സുപ്രധാന നീക്കങ്ങളുമായി സാമൂഹിക കാര്യ മന്ത്രാലയം. മന്ത്രാലയത്തിലെ ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ്, പ്ലാനിം​ഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് വിഭാ​ഗം ജീവനക്കാരുടെ വാർഷിക അവധി, സിക്ക് ലീവ് തുടങ്ങിയവ നേടുന്നതിന് ഒരു ഓട്ടോമേറ്റ‍് സംവിധാനം കൊണ്ട് വരുന്നതിനുള്ള പരിശ്രമത്തിലാണ് മന്ത്രാലയം. പുതിയ സംവിധാനത്തെ കുറിച്ച് വിശദീകരിക്കുന്നതിന് മന്ത്രാലയം ഒരു യോ​ഗവും സംഘടിപ്പിച്ചിരുന്നു. 

പുതിയ സംവിധാനത്തെ കുറിച്ച് അവരെ പരിചയപ്പെടുത്തുന്നതിന് മാനേജർമാർ, നിരീക്ഷകർ, വകുപ്പ് മേധാവികൾ എന്നിവരുൾപ്പെടെ 200 ഓളം സൂപ്പർവൈസറി തസ്തികകൾ പങ്കെടുത്ത വിപുലമായ യോ​ഗമാണ് മന്ത്രാലയം ഇന്നലെ സംഘടിപ്പിച്ചത്. പുതിയ സേവനം ഒരു "ബാർകോഡ്" ആണ്. അത് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ലഭ്യമാകുന്നത്. അവധി ആവശ്യമുള്ള  ജീവനക്കാരൻ തന്റെ യൂസർ നെയിമും പാസ്‌വേഡും നൽകിയ ശേഷം "അഡ്‌മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സിൽ" എത്തിച്ചേരാനുള്ള അഭ്യർത്ഥന സമർപ്പിച്ചാൽ മതിയാകും. അഡ്മിനിസ്ട്രേഷന് ഈ അഭ്യർത്ഥനകൾ ലഭിക്കുന്നതിന് ദിവസങ്ങൾ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News