ഫ്രോസൺ ചിക്കൻ, വെജിറ്റബിൾ ഓയിൽ തുടങ്ങിയവയുടെ കയറ്റുമതിക്ക് വിലക്കുമായി കുവൈത്ത്

  • 19/05/2022

കുവൈത്ത് സിറ്റി: വിവിധ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. ഫ്രോസൺ ചിക്കൻ, വെജിറ്റബിൾ ഓയിൽ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ചെമ്മരിയാടുകളുടെയും ആടുകളുടെയും കയറ്റുമതിയാണ് വിലക്കിയിട്ടുള്ളത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സഹകരണത്തോടെയാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നുവൈസീബ് അതിർത്തി തുറമുഖത്തെ കസ്റ്റംസ് കൺട്രോളർ ബിലാൽ അൽ ഖമീസ് പുറത്തിറക്കിയ സർക്കുലറിൽ ജീവനക്കാരോട് നിർദേശിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പരാമർശിച്ച ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിൽ വാണിജ്യ-വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News