കുവൈത്തിലെ ഏറ്റവും ജനപ്രിയ ആപ്ലിക്കേഷൻ പദവി നേടി ടിക് ടോക്ക്

  • 19/05/2022

കുവൈത്ത് സിറ്റി : രാജ്യത്ത് ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ അപ്ലിക്കേഷന്‍ പദവി നേടി വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക്. യുട്യൂബിനെ പിന്നിലാക്കിയാണ് ടിക് ടോക്കിന്റെ ഈ നേട്ടം. പബ്ലിക് അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (സിട്രാ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മുന്നാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സും ട്വിച്ച് ടിവി ആപ്ലിക്കേഷന്‍ നാലാം സ്ഥാനത്തും ട്വിറ്റർ വീഡിയോ അഞ്ചാം സ്ഥാനത്തും, ഷാഹിദ് ആപ്പ്, ആമസോൺ വീഡിയോ, ഡെയ്‌ലിമോഷൻ, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയത്. ഇതേ കാലയളവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി ഫേസ്ബുക്കും ടംബ്ലര്‍ ആപ്ലിക്കേഷന്‍ രണ്ടാം സ്ഥാനത്തും ട്വിറ്റർ മൂന്നാം സ്ഥാനത്തും എത്തി. 

കൊവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ എന്നിവയാണ് ടിക് ടോക്കിന്റെ ജനപ്രിയതയ്ക്ക് കാരണമെന്നാണ് കരുതുന്നത്. കൊവിഡിനെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണിലായപ്പോള്‍ ടിക് ടോക് വീഡിയോകള്‍ കൂടുതല്‍ ജനപ്രിയമായിരുന്നു.

Related News