ഫുനൈറ്റീസിൽ മെഡിക്കൽ കൗൺസിലിന്റെ പുതിയ കേന്ദ്രം ആരംഭിക്കുന്നു

  • 20/05/2022

കുവൈത്ത് സിറ്റി: അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ താമസക്കാർക്ക് വൈദ്യപരിശോധന നടത്താൻ മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക വിഭാഗം തുറക്കാൻ ആരോഗ്യ മന്ത്രാലയം തയാറെടുക്കുന്നു. മെഡിക്കൽ കൗൺസിലിന്റെ പ്രധാന കെട്ടിടത്തിലെ തിരക്ക് കുറയ്ക്കുന്നതിനും കാര്യങ്ങൾ സുഗമമാക്കുന്നതിനുമുള്ള ആദ്യ ഘട്ടമെന്ന നിലയിൽ ഡിപ്പാർട്ട്‌മെന്റ് അടുത്ത ആഴ്‌ച ആദ്യം ഫ്യൂനൈറ്റീസ് സെന്ററിൽ രോഗികൾക്ക് വൈദ്യസഹായം നൽകി തുടങ്ങും. താമസക്കാർക്കും പൗരന്മാർക്കും അവരുടെ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ തന്നെ വൈദ്യസഹായം ലഭിക്കുന്നതിന് ഉടൻ കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News