കേസ് വിവരങ്ങളറിയാൻ വെബ്സൈറ്റിൽ സംവിധാനം കൊണ്ട് വരാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 20/05/2022

കുവൈത്ത് സിറ്റി: കേസുകളുടെ പുരോ​ഗതിയെ കുറിച്ച് അറിയുന്നതിന് വെബ്സൈറ്റിൽ പുതിയ സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനുമായി ഏകോപിപ്പിച്ച്, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കേസുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി ഒരു ഫോളോ അപ്പ് സേവനം ആരംഭിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചുട്ടുള്ളത്. 

ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്തി പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സൗകര്യമൊരുക്കി സേവനങ്ങൾ ഓൺലൈൻ ആയി നൽകുന്നതിന്റെ ഭാ​ഗമാണ് പുതിയ സംവിധാനം വരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ റഫറൻസ് ഫീൽഡിലെ 9 അക്ക നമ്പർ അല്ലെങ്കിൽ കുവൈത്തികൾക്കുള്ള ദേശീയത നമ്പർ നൽകി, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News