വിമാന ഇന്ധന വിതരണക്കാരിൽ മുൻനിരക്കാരിൽ കുവൈത്തും

  • 20/05/2022

കുവൈത്ത് സിറ്റി: 2022ലെ ആദ്യ നാല് മാസങ്ങളിൽ വടക്കുപടിഞ്ഞാറൻ യൂറോപ്പിന്റെ ജെറ്റ് ഇന്ധനത്തിന്റെ ഇറക്കുമതി പ്രതിദിനം 200,000 മുതൽ 300,000 ബാരലുകൾ വരെയാണെന്ന് കണക്കുകൾ. ഇതിൽ പകുതിയോളം മധ്യപൂർവദേശത്ത് നിന്ന്, പ്രത്യേകിച്ച് കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് വന്നത്. ബാക്കി പകുതി ഏഷ്യയിൽ നിന്നാണെന്നും സ്റ്റാൻഡേർഡ് & പുവർസ് ഗ്ലോബൽ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മിഡിൽ ഈസ്റ്റിലെ ജെറ്റ് ഇന്ധന വിതരണക്കാർ യൂറോപ്പിലേക്കുള്ള തങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. കൊവി‍ഡ് മഹാമാരിയുമായി മൂലമുണ്ടായ ഉപരോധ നടപടികൾ ലഘൂകരിച്ചതിന് ശേഷം വിമാന യാത്രയ്ക്കുള്ള ഉയർന്ന ആവശ്യം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഈ രാജ്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ അന്തർദേശീയ തലത്തിൽ അവധി ദിനങ്ങൾ വരുന്നതും കൊവി‍ഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും കാരണം യാത്രകൾക്ക് വലിയ തോതിൽ ഡിമാൻഡ് ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷകൾ പങ്കുവെച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News