കുവൈറ്റിൽ വൻ ലഹരിവേട്ട; അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടി - വീഡിയോ കാണാം

  • 20/05/2022

കുവൈത്ത് സിറ്റി: ചൈനയിൽ നിന്ന് പാഴ്സലായി എത്തിച്ച  മയക്കുമരുന്നും ലഹരി ​ഗുളികകളും പിടിച്ചെടുത്തതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 75 കിലോ​ഗ്രാമോളം ലെറിക്ക പൗഡറും അഞ്ച് ലക്ഷം ലാറിക്ക ഗുളികകളും ആണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്‍ദുൾ അസീസ് അൽ ഫഹദ് പറഞ്ഞു. ചൈനയിൽ പാഴ്സലുകളായി വളരെ നൂനതനമായ മാർ​ഗത്തിലൂടെയാണ് ഇവ കുവൈത്തിലേക്ക് എത്തിച്ചത്. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News