കടുത്ത വേനല്‍ക്കാലം വരുന്നു; കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ സാധ്യത

  • 20/05/2022

കുവൈത്ത് സിറ്റി: രാജ്യം കടുത്ത വേനല്‍ക്കാലത്തിലേക്ക് കടക്കുമ്പോള്‍ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലക്കയറ്റമുണ്ടായേക്കുമെന്ന് വിലയിരുത്തല്‍. ആഗോള തലത്തില്‍ അനുഭവിക്കുന്ന ക്ഷാമത്തിന്‍റെ കൂടെയാണ് വേനലും എത്തുന്നത്. കൊവിഡ് മഹാമാരി പിന്‍വാങ്ങിയെങ്കിലും അതേല്‍പ്പിച്ച പ്രത്യാഘാതങ്ങളില്‍ നിന്ന് മറ്റ് ലോക രാജ്യങ്ങളെ പോലെ കുവൈത്തും കരകയറിയിട്ടില്ല. ക്രമാനുഗതമായ വിലക്കയറ്റം എല്ലാ വിപണികളെ ബാധിച്ചിട്ടുണ്ട്. വേനൽക്കാല മാസങ്ങളിൽ ലോകരാജ്യങ്ങളെ ചരക്കുകളുടെ ക്ഷാമം വലിയ തോതില്‍ ബാധിച്ചേക്കുമെന്ന ഭീതി നിലനില്‍ക്കുകയാണ്.

അതേസമയം, ഭക്ഷണം, വസ്ത്രങ്ങൾ, ആഡംബരവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ പോലും പെട്ടെന്നുള്ള വിലക്കയറ്റം കുറഞ്ഞ വരുമാനക്കാരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരി, തൊഴിലാളി ക്ഷാമം, റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ പ്രതിസന്ധി എന്നിവയാണ് വിലക്കയറ്റമുണ്ടായതിന്‍റെ കാരണങ്ങളായി കടയുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.റഷ്യൻ- - ഉക്രേനിയൻ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കുവൈത്തിലെ ഇറക്കുമതി സംവിധാനത്തെ വലിയ തോതില്‍ ബാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. രണ്ട് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ സ്വഭാവമാണ് വിപണയെ പ്രതികൂലമായി ബാധിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News