ഫിഫ ഫുട്ബോള്‍ ലോകകപ്പ് ട്രോഫി കുവൈത്തിലെത്തി

  • 20/05/2022

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ നടക്കുന്ന ആദ്യമായി ഫിഫ ലോകകപ്പിനായി ലോകം മുഴുവന്‍ കാത്തിരിപ്പ് തുടരുമ്പോള്‍ ആഗോള പര്യടനം തുടരുന്ന ലോകകപ്പ് ട്രോഫി കുവൈത്തിലെത്തി. ലോകകപ്പ് ട്രോഫി എത്തുന്ന മൂന്നാമത് ജിസിസി രാജ്യമാണ് കുവൈത്ത്. ഷെയ്ഖ് ജാബര്‍ കള്‍ച്ചറല്‍ സെന്‍ററില്‍ മാധ്യമങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മുന്നില്‍ ബ്രസീലിയന്‍ മുന്‍ ഫുട്ബോള്‍ താരം ഗില്‍ബര്‍ട്ടോ സില്‍വയാണ് ട്രോഫി അവതരിപ്പിച്ചത്. കുവൈത്ത് സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹമ്മൗദ് അല്‍ ഫലൈത അല്‍ ഷമ്മാരി, കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഷെയ്ഖ് അഹമ്മദ് യൂസഫ് അല്‍ സബാഹ്, വെറ്ററെന്‍ കുവൈത്തി ഫുട്ബോള്‍ താരം ബാദര്‍ അല്‍ മുത്വാ തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.

കുവൈത്ത് ദേശീയ ഫുട്ബോൾ ടീമിലെ നിരവധി മുൻ താരങ്ങളും സ്വീകരണത്തിൽ പങ്കെടുത്തു. കുവൈത്തില്‍ എത്താനായതില്‍ സന്തോഷം പ്രകടിപ്പിച്ച ഗിൽബെർട്ടോ സിൽവ, 2003ൽ ലോകകപ്പ് ഉയർത്തിയതിന് ശേഷം അതിന് വീണ്ടും അവസരം ലഭിച്ചത് വലിയ അനുഭവമാണെന്നും പറഞ്ഞു. ട്രോഫി കുവൈത്തില്‍ എത്തിച്ചതിന് ഫിഫയ്ക്ക് കൊക്കകോളയ്ക്കും യൂസഫ് അല്‍ സബാഹ് നന്ദി പറഞ്ഞു. നേരത്തെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ട്രോഫി കെഎഫ്എ പ്രസിഡന്‍റ് യൂസഫ് അല്‍ സബാഹും ജനറല്‍ സെക്രട്ടറി സലാഹ് അല്‍ ഖ്വനേയ്‍യും ചേര്‍ന്നാണ് സ്വീകരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News