മദ്യ നിർമ്മാണം; കുവൈത്തിൽ രണ്ടു പ്രവാസികൾ അറസ്റ്റിൽ

  • 20/05/2022

കുവൈറ്റ് സിറ്റി : മെഹ്‌ബൂല പ്രദേശത്ത് മദ്യ നിർമ്മാണത്തിലേർപ്പെട്ട രണ്ടു പ്രവാസികളെ പിടികൂടിയതായി  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്താനും ആവശ്യമുള്ള വ്യക്തികളെയും കുറ്റവാളികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യാനുള്ള പൊതു സുരക്ഷാ വിഭാഗത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ, അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ സുരക്ഷാ പരിശോധനകളിലാണ് നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്തത്.  

ലഹരി വസ്തുക്കൾ കൈവശം വച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു, അതോടൊപ്പം താമസ കാലാവധി കഴിഞ്ഞ മൂന്ന് പേരെയും, രേഖകൾ ഇല്ലാത്ത 12 പേരയെയും അറസ്റ്റ് ചെയ്തു.  പ്രതികളും പിടിച്ചെടുത്ത വസ്തുക്കളും അവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News