കുവൈത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച സി​ഗരറ്റുകൾ പിടികൂടി

  • 20/05/2022

കുവൈത്ത് സിറ്റി: കാറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1482 സി​ഗരറ്റുകൾ പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. നുവൈസീബ് അതിർത്തി തുറമുഖം വഴി ക‌ടത്താൻ ശ്രമിച്ച സി​ഗരറ്റുകളാണ് പിടിച്ചെടുത്തത്. കാറിന്റെ ചേസിസിൽ അടക്കം വിവിധ ഭാ​ഗങ്ങളിലായാണ് സി​ഗരറ്റുകൾ ഒളിപ്പിച്ചിരുന്നത്. വാഹനം പിടിച്ചെടുത്തതായും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News