പെട്രോകെമിക്കൽ മേഖലയിലെ ലക്ഷ്യം പുതുക്കി കുവൈത്ത്; 2040ൽ പ്രതിവർഷം 14.5 മില്യൺ ടൺ ഉൽപ്പാദിപ്പിക്കും

  • 21/05/2022

കുവൈത്ത് സിറ്റി: പെട്രോകെമിക്കൽ മേഖലയിലെ ലക്ഷ്യം കുവൈത്ത് പുതുക്കിയതായി എണ്ണ മേഖലയിലെ ഔദ്യോ​ഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അടിസ്ഥാന പെട്രോകെമിക്കൽ ഉൽപന്നങ്ങളിൽ വളർച്ച നേടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് 2040 എത്തുമ്പോൾ ബേസിക് പെട്രോകെമിക്കൽ ഇൻഡസ്ട്രി കമ്പനിയുടെ മൊത്തം ഉത്പാദനം കുറഞ്ഞത് 14.5 മില്യൺ ടണ്ണിൽ എത്തണമെന്നാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ തന്ത്രം ആവിഷ്കരിക്കുന്നത്.

‌ഈ മേഖലയിലെ ആഗോള പങ്കാളികളുമായുള്ള സഹകരണത്തോടെയും നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ ഉത്പാദനം 102 മില്യൺ ടണ്ണെങ്കിലും എത്തിക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. 2040ഓടെ ഇതിന്റെ 15 ശതമാനം ഉത്പാദനം നടത്തുന്നത് കുവൈത്തായി മാറണം.  പ്രതിവർഷം ഒമ്പത് മില്യൺ  ടൺ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കൊണ്ട് പ്രാദേശിക തലത്തിലും ആഗോള തലത്തിലും കുവൈത്തിന് മുൻനിര സ്ഥാനം ഇപ്പോഴുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News