ഇലക്ട്രോണിക്ക് സി​ഗരറ്റുകളുടെ ഡിമാൻ‍ഡ് കൂടി;കുവൈത്തിൽ സിഗരറ്റ് വില ഇടിഞ്ഞു

  • 21/05/2022

കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. പുകവലിക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ചില പ്രശസ്ത ബ്രാൻഡുകളുടെ വില 28 മുതൽ 33 ശതമാനം വരെയാണ് ഇടിഞ്ഞത്. ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾ പ്രാദേശികമായി വളരെയധികം പ്രചാരം നേടിയതാണ് സാധാരണ സി​ഗരറ്റിന്റെ വിൽപ്പനയെ ബാധിച്ചതെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇത്തരം ഉപകരണങ്ങളുടെ വ്യാപനവും അവയുടെ വില  സാധാരണ സി​ഗരറ്റിനോട് അടുത്തതും വില കുറയാൻ കാരണമായി. സിം​ഗിൾ യൂസ് ഇലക്ട്രോണിക് വേപ്പറൈസറുകൾക്ക് കഴിഞ്ഞ മാസങ്ങളിൽ പുകവലിക്കാരെ വലിയ തോതിൽ ആകർഷിക്കാനായെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News