മൂന്ന് മാസത്തിനിടെ കുവൈത്തിൽ ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകൾ

  • 21/05/2022

കുവൈത്ത് സിറ്റി: മൂന്ന് മാസത്തിനിടെ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകളാണെന്ന് കണക്കുകൾ. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കാണിത്. ബ്ലോക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളിൽ 70 ശതമാനത്തിനും പൊതു ധാർമിക ലംഘിച്ചതിനും മറ്റ് 30 ശതമാനം രാഷ്ട്രീയ കാരണങ്ങളാലുമാണ് നടപടി നേരിടേണ്ടി വന്നത്. ഇതേ കാലയളവിൽ 20 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷകൾ അതോറിറ്റിക്ക് ലഭിച്ചു. അതേസമയം നിരോധനം നീക്കാനുള്ള അഭ്യർത്ഥനകൾ ലഭിച്ചതിനിന് ശേഷവും മറ്റ് 12 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News