ആ​ഗോള തലത്തിൽ തീറ്റ വില ഉയർന്നു;കുവൈത്തിൽ കോഴിവളർത്തൽ പ്രതിസന്ധി രൂക്ഷമാകുന്നു

  • 21/05/2022


കുവൈത്ത് സിറ്റി: ആഗോളതലത്തിൽ തീറ്റ വില വർധിച്ചതിന് ശേഷം കോഴിവളർത്തൽ പ്രതിസന്ധി രൂക്ഷമാവുകയാണെന്ന് ഭക്ഷ്യ വ്യവസായ മേഖല ഉപദേഷ്ടാവ് മുഹമ്മദ് അൽ ഫ്രൈഹ് പറഞ്ഞു. ഉൽപ്പാദന കമ്പനികൾക്ക് സർക്കാർ പിന്തുണ ലഭിക്കുന്നില്ല. ആ​ഗോള, പ്രാദേശിക സാഹചര്യങ്ങളെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ കോഴി, മാംസം ഉത്പാദകർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകണം. അല്ലെങ്കിൽ അതിന്റെ നഷ്ടം നികത്താൻ വില ഉയർത്താൻ അനുവദിക്കണമെന്നും അൽ ഫ്രൈഹ് ഊന്നിപ്പറഞ്ഞു. 

നിലവിലെ സാഹചര്യങ്ങൾ ഉൽപ്പാദനം നിർത്തുന്നതിലേക്ക് ചില കമ്പനികളെ നയിക്കുകയാണ്. കൂടാതെ അത് ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ കോഴി, മുട്ട ഉൽപ്പാദന കമ്പനികളുടെ എണ്ണം ഏകദേശം 25 ആണ്. ഈ മേഖലയിലെ ആറ് പ്രധാന കമ്പനികൾ ചേർന്ന് പ്രതിവർഷം 35,000 ടൺ ഫ്രോസൻ, ഫ്രഷ്, ലൈവ് ചിക്കനാണ് ഉത്പാദിപ്പിക്കുന്നത്. ഇത് പ്രാദേശിക വിപണി ആവശ്യത്തിന്റെ 30 ശതമാനമാണ്. പ്രാദേശിക കമ്പനികൾക്ക് സർക്കാർ പിന്തുണ ലഭ്യമാകുമ്പോഴെല്ലാം ഉത്പാദനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും മുഹമ്മദ് അൽ ഫ്രൈഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News