കുവൈത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം‌‌

  • 21/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇതുവരെ കുരങ്ങു പനിയുടെ - മങ്കി പോക്സ്  ഒരു കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുരങ്ങ് പനി സംബന്ധിച്ചുള്ള എല്ലാ സംഭവങ്ങളും ആരോ​ഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ വനങ്ങൾക്ക് സമീപമുള്ള വിദൂര പ്രദേശങ്ങളിൽ മഴയോടൊപ്പം പടരുന്ന അപൂർവ രോഗമാണ് കുരങ്ങു പനി. പക്ഷേ, ഇതിനകം ചില രാജ്യങ്ങളിൽ കുരങ്ങു പനി സ്ഥിരീകരിച്ച് കഴിഞ്ഞു. കാനഡ, യുഎസ്എ, സ്പെയിൻ, യുകെ, പോർച്ചു​ഗൽ, ഓസ്ട്രേലിയ, ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇതിനകം കേസുകൾ കണ്ടെത്തിയിട്ടുള്ളത്. പനി, പേശി വേദന, മുഖത്തും കൈകളിലും പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News