കുവൈത്ത് മുനിസിപ്പൽ കൗൺസിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌; ഇലക്ഷന്‍ പുരോഗമിക്കുന്നു.

  • 21/05/2022

കുവൈത്ത് സിറ്റി : പതിമൂന്നാമത്‌ കുവൈത്ത് മുനിസിപ്പൽ കൗൺസിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പുരോഗമിക്കുന്നു .76 സ്‌കൂളുകളിലായി ക്രമീകരിച്ച പോളിംഗ് കേന്ദ്രങ്ങളില്‍ വോട്ടർമാരുടെ തിരക്ക് പ്രകടമായിരുന്നു.പത്ത് മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ എട്ട് മണ്ഡലങ്ങളിലാണ് ഇലക്ഷന്‍ നടക്കുന്നത്.

2021 ൽ പുതുക്കിയ വോട്ടർ പട്ടിക പ്രകാരം എട്ട് മണ്ഡലങ്ങളിലായി  438,283 വോട്ടർമാരാണ് ഉള്ളത്. ഒരു സ്ത്രീ ഉൾപ്പെടെ മുപ്പത്തിയെട്ട് സ്ഥാനാർത്ഥികളാണ് എട്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. 1930 ലാണ് കുവൈത്ത് മുന്‍സിപ്പാലിറ്റി സ്ഥാപിതമായത്. ഗള്‍ഫ്‌ മേഖലയില്‍ തന്നെ ജനാധിപത്യ രീതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചത് കുവൈത്ത് മുന്‍സിപ്പാലിറ്റിയാണ്. 16 സീറ്റുകളുള്ള മുനിസിപ്പൽ കൗൺസിലിൽ ആറ് അംഗങ്ങളെ സർക്കാർ നിയമിക്കും.4 വർഷമാണു കൗൺസിലിന്റെ ഭരണ കാലാവധി.

Related News